ചൈനയിലെ തെക്കുകിഴക്കൻ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ലിയാൻജിയാങ് കൗണ്ടിയിലെ നടന്നത് മനപ്പൂർവമായ ആക്രമാണെന്നും 25 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു.
ഇരകളിൽ ഒരു അധ്യാപികയും രണ്ട് മാതാപിതാക്കളും മൂന്ന് വിദ്യാർത്ഥികളും ഉൾപ്പെടുന്നുവെന്ന് സർക്കാർ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന് മിനിറ്റുകൾക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടി. കൂടുതൽ അന്വേഷണം നടക്കുകയാണ്. തോക്കുകൾ കൈവശം വയ്ക്കുന്നതിൽ നിന്ന് ചൈന പൗരന്മാരെ കർശനമായി വിലക്കുന്നുണ്ടെകിലും സമീപ വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ വ്യാപകമാണ്.
സ്‌കൂളുകൾ ലക്ഷ്യമാക്കിയുള്ള മാരകമായ ആക്രമണങ്ങൾ രാജ്യവ്യാപകമായി നടന്നിട്ടുണ്ട്. 2022 ഓഗസ്റ്റിൽ, ജിയാങ്‌സി പ്രവിശ്യയിലെ ഒരു കിന്റർഗാർട്ടനിൽ കത്തിയുമായി അക്രമി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.