കൊവിഡ് ബാധിച്ച് മുംബൈയിലും ദില്ലിയിലും രണ്ട് മലയാളികൾ മരിച്ചു

0
101

മുംബൈ: ഡൽഹിയിലും മുംബൈയിലും കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. മുംബൈ കാന്തിവലിയിൽ താമസിച്ചിരുന്ന ജിഎ പിള്ള (70) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേ സമയം ദില്ലിയിൽ കൊവിഡ് രോഗബാധിതനായി തൃശ്ശൂർ സ്വദേശി മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി വികെ രാധാകൃഷ്ണനാണ് ഇന്ന് ദില്ലിയിൽ രോഗം ബാധിച്ച് മരിച്ചത്. ദില്ലി തുഗ്ലക്കാബാദിലായിരുന്നു താമസം.

LEAVE A REPLY

Please enter your comment!
Please enter your name here