ചെന്നൈ: തമിഴ്നാട് രാജ്ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്റൈനില്‍ പ്രവേശിച്ചു.ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവന് അറിയിച്ചു.
നേരത്തെ രാജ്ഭവനിലെ മെയിന്‍ ഓഫീസിനു പുറത്ത് ജോലി ചെയ്യുന്ന 84 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.