എന്‍.ഐ.എ ചോദ്യം ചെയ്തു വിട്ടയച്ചുവെങ്കിലും കേസില്‍ നിന്നും പൂര്‍ണ്ണമായി വിമോചിതനാകുവാന്‍ ശിവശങ്കറിന് കഴിയില്ല എന്നാണ് എന്‍.ഐ.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ശിവശങ്കറുടെ വിദേശയാത്രകൾ, പ്രതികളുമായുള്ള ബന്ധം, സ്വപ്നയ്ക്കായുള്ള ശുപാർശകൾ, സ്വർണം വിട്ടുകിട്ടാനുള്ള ശ്രമം തുടങ്ങിയ എൻ ഐ എ യുടെ ചോദ്യങ്ങൾക്ക് ശിവശങ്കർ ഇനിയും വ്യക്തമായ ഉത്തരങ്ങൾ നൽകിയിട്ടില്ല.,ഒന്നര വർഷത്തെ വിദേശയാത്രകളും വിദേശത്തേക്കുള്ള ഫോൺവിളികളും പരിശോധിച്ചപ്പോഴും, സ്വപ്നയുടെ ആറ് രഹസ്യ സിംകാർഡുകളിലെ വിളികളും വാട്സ്ആപ്, ടെലിഗ്രാം ചാറ്റുകളും വീണ്ടെടുത്തപ്പോഴും എന്‍.ഐ.ക്ക് കിട്ടിയത് ശിവശങ്കറിൻ്റെ മൊഴിക്ക് നേരെ വിരുദ്ധമായ തെളിവുകളാണ്.സർക്കാർ അനുമതിയില്ലാതെ നടത്തിയ രണ്ട് വിദേശയാത്രകളും എൻ ഐ എ പരിശോധിക്കുന്നുണ്ട്.അതിനാൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ ക്രോഡീകരിച്ചതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടി വരും. എന്ന് തന്നെയാണ് അനുമാനിക്കപ്പെടുന്നത്.
എൻഐഎക്കു മുന്നിൽ ഇതുവരെ തെളിഞ്ഞിരിക്കുന്ന സാധ്യതക്ക് ഇതൊക്കെയാണ്.
1. കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നത് കുറ്റകൃത്യത്തോളം ഗൗരവമുള്ള
കുറ്റമായി കണ്ട് പ്രതിയാക്കാം.
2.ശിവശങ്കറിന്റെ വിദേശത്തെ ഇടപാടുകൾ കണ്ടെത്തി
യു എ പി എ ചുമത്താം.
3. പ്രതികളുമായി ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയതിന് യു എ പി എ ചുമത്താം.
4. പ്രതി ചേർക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാതെ വിട്ടയച്ച് അന്വേഷണം തുടരാം.
5.കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അറസ്റ്റ് രേഖപ്പെടുത്തി മാപ്പുസാക്ഷിയാക്കാം.
6.സ്വർണക്കടത്തുമായി നേരിട്ട് ബന്ധമില്ലെന്നു കണ്ടാൽ മുഖ്യസാക്ഷിയാക്കി കേസ് കൂടുതൽ ബലവത്താക്കാം.
എന്നാൽ വിദേശത്തുള്ള ഫൈസലിനെയും റബിൻസിനെയും കിട്ടിയാലേ ശിവശങ്കറിന്റെ വിദേശബന്ധങ്ങളുടെ അന്വേഷണം പൂർത്തിയാവൂ.പ്രതികളായ സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കെതിരെ യുഎപിഎ നിയമത്തിലെ 16 (തീവ്രവാദ പ്രവർത്തനം), 17 (തീവ്രവാദ പ്രവർത്തനത്തിന് പണം സ്വീകരിക്കൽ), 18 (ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്, അതിനുള്ള പ്രാഥമിക തെളിവുകൾ എൻഐഎക്കു ലഭ്യമാണ്.പ്രതിക്ക് ഫ്ലാറ്റെടുത്തു നൽകി സ്വർണക്കടത്തിന് താവളമൊരുക്കി, ഗൂഢാലോചനയ്ക്ക് സ്വന്തം ഫ്ലാറ്റിൽ സൗകര്യമൊരുക്കി, പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടു, ഗൂഢാലോചനാ കേന്ദ്രങ്ങളിലെ സാന്നിദ്ധ്യം എന്നീ തെളിവുകൾ എൻ ഐ എ യ്ക്കു ലഭിച്ചിട്ടുണ്ട്.ഗൂഢാലോചനയ്ക്ക് തെളിവുണ്ടെങ്കിലും ശിവശങ്കറിനെ തീവ്രവാദവുമായി ബന്ധിപ്പിക്കാനായിട്ടില്ല.സെക്രട്ടേറിയറ്റിലെ ഓഫീസിൽ പ്രതികളെ കണ്ടതായി മൊഴികളുണ്ടെങ്കിലും, ഇതിന്റെ തെളിവുകൾ എൻഐഎക്കു ലഭിക്കാനുണ്ട്.2019 ജൂലായ് മുതലുള്ള ഒരു വർഷക്കാലത്തെ സെക്രട്ടേറിയറ്റിലെ 83 കാമറകളിലെ ദൃശ്യങ്ങളിൽ നിന്നാണ് ഗൂഢാലോചനയുടെ തെളിവ് കണ്ടെത്തേണ്ടതും.