കോട്ടയം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേതുടർന്ന് വേണാട് എക്സ്പ്രസ് ചങ്ങനാശേരിയിൽ പിടിച്ചിട്ടു. ബുധനാഴ്ച രാവിലെയാണ് പ്ലാന്റേഷൻ കോർപ്പറേഷനു സമീപം ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്.
ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്.