കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള തുകയില്‍ 117.44 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.എസ്.ജോണ്‍സണ്‍ അറിയിച്ചു. 14.91 കോടി രൂപയാണ് ഇനി വിതരണം ചെയ്യാനുള്ളത്.
2022-2023 വര്‍ഷം രണ്ടാം കൃഷി സീസണില്‍ നെല്ലു സംഭരിച്ച വകയില്‍ 132.35 കോടി രൂപയാണ് ജില്ലയിലെ കര്‍ഷകര്‍ക്കു നല്‍കാനുണ്ടായിരുന്നത്. 46,734 മെട്രിക് ടണ്‍ നെല്ലാണ് ആകെ സംഭരിച്ചത്. 2023 മാര്‍ച്ച് 28 വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂണ്‍ 18 വെര കനറാ ബാങ്കിലൂടെ 37 കോടി രൂപയും ഫെഡറല്‍ ബാങ്കിലൂടെ 20.66 കോടി രൂപയും എസ്.ബി.ഐയിലൂടെ 28 കോടി രൂപയും വിതരണം ചെയ്തതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. മേയ് 15 വരെയുള്ള പേ ഓര്‍ഡര്‍ പ്രകാരമുള്ള തുക വിതരണമാണ് ഇപ്പോള്‍ വിവിധബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത്. മേയ്് 15നു ശേഷമുള്ള 2.75 കോടി രൂപയുടെ വിതരണം ആരംഭിച്ചിട്ടില്ലെന്നും പാഡി ഓഫീസര്‍ അറിയിച്ചു.