കോട്ടയം: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷൻ പദ്ധതിയില്‍ നീണ്ടൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.
കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് കൃഷിക്ക് തുടക്കമായത്. സ്‌കൂളിലെ നാലര ഏക്കറില്‍ 5000 ചെണ്ടുമല്ലി തൈകളാണ് നട്ടത്. ഓണവിപണി ലക്ഷ്യമാക്കിയാണ് കൃഷി ആരംഭിച്ചത്. തൈ നടീല്‍ ഉദ്ഘാടനം പ്രിൻസിപ്പല്‍ കൃഷി ഓഫീസര്‍ പ്രീത പോള്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷൻ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയ എന്നിവര്‍ നിര്‍വഹിച്ചു.
നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. എബിൻ ഇറപ്പുറത്ത്, കൃഷി ഓഫീസര്‍ ജ്യോത്സ്യന കുര്യൻ, പ്രിൻസിപ്പല്‍ തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.