യോഗാദിനം ആചരിച്ച് ലോകം: പ്രധാനമന്ത്രി യുഎൻ ആസ്ഥാനത്ത് യോഗക്ക് നേതൃത്വം നൽകും.

0
56

ദില്ലി: അന്താരാഷ്ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ ആസ്ഥാനത്ത് യോഗക്ക് നേതൃത്വം നൽകും. ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കുകയാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30 നാണ് മോദി യുഎൻ ആസ്ഥാനത്ത് യോഗദിന ചടങ്ങിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ 180 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

കോടിക്കണക്കിന് കുടുംബങ്ങൾ വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോഗ ചെയ്യുന്നുവെന്ന് യോ​ഗാ​ദിന സന്ദേശത്തിൽ മോദി പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് യോഗ. ലോകം ഒരു കുടുംബം എന്ന ആശയത്തിൻ്റെ ഭാഗമാണ് യോഗ എന്നും മോദി പറഞ്ഞു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ദില്ലി എയിംസിൽ യോഗക്ക് നേതൃത്വം നൽകുകയാണ്.

കൊച്ചി നാവിക ആസ്ഥാനത്ത് അതിഥിയായി കേന്ദ്രപ്രതിരോധ മന്ത്രി അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ ചന്ദ്രശേഖ‌ർ നായർ സ്റ്റേഡിയത്തിൽ പൊലീസ് ഉദ്യോഗസ്ഥർ യോഗാ ദിന ചടങ്ങിൽ പങ്കെടുക്കും. ഡിജിപി മുഖ്യാതിഥിയാണ്.

ജിമ്മി ജോർഡ്ഡ് സ്റ്റേഡിയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രിയും സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിയിൽ മന്ത്രി വീണ ജോർജ്ജും പങ്കെടുക്കും. രാജ്ഭവനിലും യോഗാദിന പ്രത്യേക പരിപാടി നടക്കും. കവടിയാർ ഉദയ് പാലസിൽ ബിജെപി സംഘടിപ്പിക്കുന്ന യോഗാഭ്യാസത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here