പ്രധാന വാർത്തകൾ
📰✍🏼സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു. ജനുവരി ഒന്നു മുതല്‍ കോളജുകള്‍ തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസ്സുകളാണ് ആരംഭിക്കുക.
📰✍🏼തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം.
📰✍🏼മെഡിക്കല്‍ കോളേജുകള്‍ക്ക് ഫീസ് നിശ്ചിയക്കാനുള്ള അവകാശം നല്‍കുന്നത് സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
📰✍🏼സിബിഎസ്‌ഇ സ്‌കൂള്‍ ഫീസ് നിരക്ക് പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ(ഡിഇഒ) ചുമതലപ്പെടുത്തിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
📰✍🏼ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ മാനേജര്‍ സൈനുല്‍ ആബിദ് കീഴടങ്ങി.
📰✍🏼തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് നടക്കും.
📰✍🏼കേന്ദ്രത്തിന്റെ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും തള്ളി ഡല്‍ഹി നിയമസഭ.
📰✍🏼ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാന്‍ സമയം നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
📰✍🏼സ്വര്‍ണക്കടത്ത് കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് വിട്ടയച്ചു.
📰✍🏼വിവാദ കാര്‍ഷക നിയമത്തിെന്റ സാധുത ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും പിന്നീടാകാമെന്നും സുപ്രീംകോടതി
📰✍🏼പി.എസ്.സിയുടെ 52 തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനം.
📰✍🏼പൊലീസ് വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനുകളും വാഹനത്തിന് മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടന്‍ നീക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
📰✍🏼അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
📰✍🏼സംസ്ഥാനത്ത് ഇന്നലെ 4,969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,970 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ശതമാനമായി കുറഞ്ഞു. 60,851 സാന്പിളുകള്‍ പരിശോധിച്ചപ്പോഴാണിത്.ഇന്നലെ 27 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 2,734 ആയി.4,282 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 541 പേരുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല.
📰✍🏼രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് – 585, മലപ്പുറം – 515, കോട്ടയം – 505, എറണാകുളം – 481, തൃശൂര്‍ – 457, പത്തനംതിട്ട – 432, കൊല്ലം – 346, ആലപ്പുഴ – 330, പാലക്കാട്- 306, തിരുവനന്തപുരം – 271, കണ്ണൂര്‍ – 266, ഇടുക്കി – 243, വയനാട് – 140, കാസര്‍ഗോഡ് – 92.
📰✍🏼ഇന്ത്യ- ബംഗ്ലദേശ് പ്രധാന റെയില്‍പാത തുറന്നു. 1965 ല്‍ ഇന്ത്യയെയും കിഴക്കന്‍ പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന റെയില്‍പാത അടച്ചതോടെ നിശ്ചലമായ ഇന്ത്യ- ബംഗ്ലദേശ് പ്രധാന റെയില്‍പാതയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമായി തുറന്നിരിക്കുന്നത്.
📰✍🏼കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച മുഴുവന്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളും പുന:രാരംഭിക്കുന്നു. വെള്ളിയാഴ്ച്ച മുതല്‍ മുഴുവന്‍ ബസ്സുകളും ഓടിത്തുടങ്ങുമെന്ന് എംഡി ബിജു പ്രാഭാകര്‍ അറിയിച്ചു
📰✍🏼എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
📰✍🏼പാലക്കാട് നഗരസഭയില്‍ ബിജെപി ‘ജയ് ശ്രീറാം’ ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ
പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ആണ് കേസടുത്തത്.
📰✍🏼തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒ.രാജഗോപാല്‍ എംഎല്‍എ.
📰✍🏼സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടിസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്.
📰✍🏼മലപ്പുറത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി. ഇന്ന് നടക്കാനിരിക്കുന്ന അക്കൗണ്ടന്‍സി വിത്ത് എഎഫ്‌എസ് വിഷയത്തിന്റെ പേപ്പറാണ് മോഷണം പോയത്.
📰✍🏼ലൈഫ് മിഷന് പദ്ധതിയിലെ വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി ആര്‍ക്ക് എങ്ങനെ ൈകമാറിയെന്ന് ഹൈകോടതി
📰✍🏼രാമക്ഷേത്ര നിര്‍മാണത്തില്‍ അസന്തുഷ്ടരായ പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ്.
📰✍🏼ലൈഫ് മിഷന് പദ്ധതി ക്രമക്കേട് സംബന്ധിച്ച് ഏതുതരം അന്വേഷണം വേണമെന്ന് പറയാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയില്‍
📰✍🏼അടുത്ത രണ്ടു വര്‍ഷത്തിനകം രാജ്യം ടോള്‍ബൂത്ത് രഹിതമായി മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡൊണാള്‍ഡ് ട്രംപ് മാറുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.
📰✈️സൗദിയില്‍ ഇന്നലെ രാവിലെ മുതല്‍ ഫൈസറിന്റെ കൊവിഡ് വാക്സിന്റെ വിതരണം ആരംഭിച്ചു.
📰✈️ഇന്ത്യ അടക്കം 25 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ ഒമാനിലേക്കുള്ള വിസാ രഹിത പ്രവേശനത്തിന് നിബന്ധനകള്‍ ബാധകമായിരിക്കുമെന്ന് ഒമാന്‍ വിമാനത്താവള കമ്ബനി അധികൃതര്‍ അറിയിച്ചു.
📰✈️ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു
📰✈️കോവിഡ് വാക്സിന് അംഗീകാരം നല്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് ഡിസംബര്‍ 21ന് തീരുമാനമെടുക്കും.
📰✈️അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ യു.എസ് സ്റ്റേറ്റ് ജനറല്‍ താലിബാനുമായി ചര്‍ച്ച നടത്തി.
📰✈️സൗദി അറേബ്യയുടെ സോഫ്റ്റ് വായ്പയിലെ ഒരു ബില്യണ്‍ ഡോളര്‍ തിരികെ നല്‍കി പാകിസ്താന്‍.
📰✈️ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള വിമാന വിലക്ക് ജനുവരിയില്‍ നീക്കുമെന്ന പ്രചാരണം നിഷേധിച്ച് വ്യോമായാന വകുപ്പ്.
📰✈️കൊറോണ വൈറസ് വ്യാപനം ലഘൂകരിക്കുന്നതിനായി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്‍ ഈ മാസം 25 മുതല്‍ ജനുവരി 3 വരെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
📰✈️നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 17 കുട്ടികളെ മോചിപ്പിച്ചു.
📰✈️കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും.
🎖️🏸🏏🥍⚽🏑🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ ൽ ഒഡീഷക്കെതിരെ ബാംഗ്ലൂരിന് ജയം
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണെറ്റഡിന് ജയം, ആസ്റ്റൺ വില്ല , ബ്രൈറ്റൺ , ബേൺലി , ഫുൾ ഹാം ടീമുകൾക്ക് സമനില
📰🏏 അഡ്ലെയ്ഡ് ടെസ്റ്റ് : ഇന്ത്യ ഒന്നാമിന്നിങ്ങ് വി സിൽ 233 ന് 6 എന്ന നിലയിൽ
📰⚽ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഫിഫയുടെ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവസ്കിക്ക്.ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.ടോട്ടനത്തിന്‍റെ സണ്‍ ഹ്യൂംഗ് മിനിനാണ് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം.