ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (Economy) മാറിയെന്ന് റിപ്പോർട്ട്. യുകെയെ പിന്തള്ളിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ (UK) ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യൺ ഡോളറായിരുന്നു. അതേസമയം യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. പ്രസ്തുത പാദത്തിന്റെ അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്.