മുംബൈ| മഹാരാഷ്ട്രയില്‍ കൊവിഡ്-19, ഇന്‍ഫ്‌ലുവന്‍സ കേസുകളുടെ വര്‍ദ്ധനവ് കാരണം സര്‍ക്കാര്‍, കോളേജുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സത്താറ ജില്ലാ ഭരണകൂടം.
ഇന്നലെ സത്താറ കളക്ടര്‍ രുചേഷ് ജയ്വന്‍ഷിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിവാഹങ്ങള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും കൈ ശുചിത്വം പാലിക്കാനും കളക്ടര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 248 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 1,48,445 ആയി ഉയര്‍ന്നതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ 3,532 സജീവ കേസുകളുണ്ടെന്നും ആരോഗ്യ വകുപ്പ് കൂട്ടിചേര്‍ത്തു.