കളിത്തട്ട് 2023, കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

0
59

കോട്ടയം: ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍, എക്‌സൈസ് വിമുക്തി മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പള്ളിയാട് ശ്രീനാരായണ യു.പി സ്്കൂളില്‍ കുട്ടികളെ മികച്ച വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കായിക ലഹരി എന്ന സന്ദേശമുയര്‍ത്തി ”കളിത്തട്ട്- 2023” എന്ന പേരില്‍ നടത്തുന്ന 10 ദിവസത്തെ അവധിക്കാല കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സോജന്‍ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

കായിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.പി സുഖലാല്‍, ഹെഡ്മാസ്റ്റര്‍ പി പ്രദീപ്, വാര്‍ഡ് മെമ്ബര്‍ ടി. മധു പി.ടി.എ പ്രസിഡന്റ് ദീപേഷ് എ.എസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here