ബക്രീദ്-ഓണം; ഖാദിക്ക് 30 ശതമാനം റിബേറ്റ്

0
95

ബക്രീദ്-ഓണം പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ജൂലൈ 28 മുതൽ ആഗസ്റ്റ് 30 വരെ ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് അനുവദിച്ചു. നിലവിലുള്ള 20 ശതമാനത്തിനു പുറമേ 10 ശതമാനം അധികമാണ് റിബേറ്റ് അനുവദിച്ചത്. ഈ കാലയളവിൽ കേരളത്തിലുല്പാദിപ്പിച്ച എല്ലാ ഖാദി തുണിത്തരങ്ങൾക്കും മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും.

സർക്കാർ-അർദ്ധ സർക്കാർ- ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാനത്തെ ഖാദിഗ്രാമസൗഭാഗ്യകൾ സന്ദർശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here