യുഎസിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു, ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; ഭർത്താവ് അറസ്റ്റിൽ

0
75

മിയാമി: യുഎസിലെ മിയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയുന്നു.

സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. നോറ എന്ന രണ്ട് വയസ്സുള്ള മകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here