പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 % വിജയം,സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ

0
61

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95 ശതമാനം പേർക്ക് പ്ലസ് ടു പരീക്ഷയിൽ വിജയം. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും.

സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തിയത്. പ്ലസ് ടുവിന് 4,32,436 വിദ്യാര്‍ത്ഥികളുടെയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ  28,495 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്.

വൈകീട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് ഫലം നോക്കാം.

SAPHALAM 2023, iExaMS – Kerala, PRD LÇ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here