ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. results.cisce.org എന്ന വെബ്‌സൈറ്റിൽ പരീക്ഷഫലം അറിയാം. വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഫലം 2023 ഡിജിലോക്കർ ആപ്പ് വഴിയും ആക്സസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
രണ്ടരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ദേശീയ വിജയശതമാനം 98.94 ശതമാന ആണ്. കേരളത്തിലേത് 99.97 ശതമാനവും. പ്ലസ് ടുവിൽ ദേശീയ വിജയശതമാനം 96.94 ശതമാനം ആണ്.
10, 12 ക്ലാസുകളിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചു. പത്താം ക്ലാസ്. പെൺകുട്ടികൾ: 99.21 ശതമാനം. ആൺകുട്ടികൾ 98.71 ശതമാനം. ക്ലാസ് 12 പെൺകുട്ടികൾ 98.01 ശതമാനം. ആൺകുട്ടികൾ – 95.96 ശതമാനം.
ആദ്യം, ഔദ്യോഗിക വെബ്‌സൈറ്റുകളായ cisce.org, ciseresults.in എന്നിവ സന്ദർശിക്കുക. തുടർന്ന്, ‘result’ ടാബിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി, പ്രസക്തമായ കോഴ്‌സ് തിരഞ്ഞെടുക്കുക, ഒന്നുകിൽ ICSE അല്ലെങ്കിൽ ISC. അതിനുശേഷം, നിങ്ങളുടെ ഐഡി നൽകി ആവശ്യമായ വിശദാംശങ്ങൾ സമർപ്പിക്കുക. അവസാനമായി, ഭാവി റഫറൻസിനായി നിങ്ങളുടെ ഫലങ്ങളുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.