പനാജി: മോഹൻലാലിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബാഡ്മിന്റൺ താരം പി.വി സിന്ധു. ഗോവയിലെ ഒരു ജിംനേഷ്യത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രം സിന്ധു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.
അടിക്കുറിപ്പിന്റെ ആവശ്യമില്ല, താങ്കളെ കണ്ടതിൽ അതിയായ സന്തോഷം മോഹൻലാൽ- സിന്ധു കുറിച്ചു.
ലോക ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിയ സിന്ധുവിനെ അഭിനന്ദിച്ച് മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു. ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു ബാഡ്മിന്റൺ താരം ലോകകിരീടം സ്വന്തമാക്കുന്നത്. ഒളിമ്പിക്സിൽ തുടർച്ചയായി മെഡൽ സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.