തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്‍ സിപിഎമ്മില്‍ ചേര്‍ന്നു.ഇതോടെ നിയമസഭയിൽ സിപിഎം അംഗങ്ങളുടെ എണ്ണം 63 ആയി കൂടി എൽ ഡി എഫ് ഘടക കക്ഷികളുടെ എണ്ണം 10 ആയി കുറഞ്ഞു.താനൂര്‍ എംഎല്‍എയായ അബ്ദുറഹിമാന്‍ കോണ്‍ഗ്രസ് വിട്ട് ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം അംഗത്വം എടുക്കുന്നത്. നാഷണൽ സെക്യുലർ കോൺഫറൻസ് പാർട്ടി അംഗമായിരുന്നു.
കായികം, ഹജ്ജ്, വഖ്ഫ് വകുപ്പുകളുടെ മന്ത്രിയായ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയായ അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. മന്ത്രി ആയതിനാൽ അടുത്ത സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷമാകും അന്തിമ തീരുമാനം.