ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നത്: ജഗതിയുടെ മകൾ പാർവതി

0
78

‘‘നിങ്ങളെയെല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി.  മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻപോലും വയ്യ.  ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്.  ഭയങ്കര കേമം ആയിപോയി. രണ്ടുലക്ഷം രൂപയെ ഉള്ളോ കൊടുക്കാൻ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.

നാട്ടിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതിൽ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആൾക്കാർക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തുകൂടെ?

ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുകുടിച്ചു നടക്കുന്നത് ആർക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു.  സത്യം പറഞ്ഞാൽ സങ്കടം വന്നു.  ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേയുള്ളൂ ചുറ്റും. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.’’–പാർവതി ഷോൺ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here