സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

0
75

“കർണാടകയുടെ സൽപ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകാൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല” എന്ന കോൺഗ്രസ് മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പരാതി നൽകി. പ്രസംഗം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. ശനിയാഴ്ച നടന്ന കർണാടക തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് സോണിയ ഗാന്ധിയുടെ പരാമർശം.

ഇത്തരമൊരു പ്രസ്താവന നടത്തിയ സോണിയാഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സോണിയാ ഗാന്ധി മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നും അത്തരമൊരു പ്രസ്താവന നടത്തിയതിന് അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാനും നിർദേശം നൽകണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ കരന്ദ്‌ലാജെ ഇസിയോട് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here