ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട്
ബിഎസ്എഫ് സൈനികന്‍ മരണപ്പെട്ടു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമായ മാങ്കോട്ട് സെക്ടറില്‍ ഞായറാഴ്ചയായിരുന്നു അപകടംമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ സൈനിക മെഡിക്കല്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.