കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്‍ത പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞദിവസം വിതരണം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. എന്നാൽ അപേക്ഷിക്കുന്നവർ കുറച്ചു കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിരിക്കുന്നു. ലൈസന്‍സിലുള്ള മേല്‍വിലാസം തെറ്റാണെങ്കില്‍ പുതിയ ലൈസന്‍സ് വാങ്ങാന്‍ കൊച്ചി തേവരയിലുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത വിതരണ കേന്ദ്രത്തില്‍ എത്തേണ്ടിവരും.
നിലവില്‍ ലൈസന്‍സുള്ളവര്‍ക്കും പുതിയ ലൈസന്‍സിന് അപേക്ഷ (റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡി.എല്‍.) നല്‍കാം. 200 രൂപയും തപാല്‍ചാര്‍ജും നല്‍കണം. ഒരുവര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ നല്‍കണം. ഇതോടെയാണ് പെറ്റ് ജി ലൈസന്‍സിനുള്ള അപേക്ഷ ക്രമാതീതമായി വര്‍ധിച്ചത്. എറണാകുളം തേവരയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്‍ഡ് പ്രിന്റിംഗ് സ്‌റ്റേഷന്‍.
ഓണ്‍ലൈനിലെ മേല്‍വിലാസം അപൂര്‍ണമോ, തെറ്റോ ആണെങ്കില്‍ ലൈസന്‍സ് മാറ്റാന്‍ (റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡി.എല്‍.) അപേക്ഷ നല്‍കേണ്ട, പകരം അപേക്ഷ മതി.മൊബൈല്‍ നമ്പര്‍ കൃത്യമായി നല്‍കണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നേരിട്ട് കൈപ്പറ്റാന്‍ സാധിക്കില്ല എന്ന് ബോദ്ധ്യപ്പെട്ടാല്‍ ആര്‍ക്കെങ്കിലും അധികാരപത്രം നല്‍കി പോസ്റ്റ് ഓഫീസില്‍ അറിയിച്ചു അത് കൈപ്പറ്റുന്നതിനുള്ള ക്രമീകരണം അപേക്ഷകന്‍ നടത്തണം. യാതൊരു കാരണത്താലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ വരാതെ ശ്രദ്ധിക്കുക.
അതത് ഓഫീസുകളില്‍നിന്നാണ് ഇതുവരെ ലൈസന്‍സ് തയ്യാറാക്കിനല്‍കിയിരുന്നത്. എന്നാല്‍, ഈ സംവിധാനം മാറിയതോടെ കേന്ദ്രീകൃത വിതരണകേന്ദ്രത്തിലേക്ക് മടങ്ങുന്നവിധത്തിലാണ് ക്രമീകരണം.
റീപ്ലേസ്മെന്റിന് അപേക്ഷിക്കേണ്ട വിധം:
1) www.parivahan.giv.in എന്ന വെബ് സൈറ്റിൽ കയറുക.
2) ഓൺലൈൻ സർവ്വീസിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) റീപ്ലേസ്മെന്റ് ഓഫ് ഡിഎൽ എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
5) ആർടിഒ സെലക്ട് ചെയ്‍ത് അപേക്ഷ ജനറേറ്റ് ചെയ്യുക
6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്‍കാൻ ചെയ്ത് അപ്പ്‍ലോഡ് ചെയ്യുക.
7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
നിങ്ങളുടെ പെറ്റ് ജി സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കും