തൃശൂർ • കനത്ത മഴയെത്തുടർന്ന് തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവച്ചു. ബുധനാഴ്ച വെടിക്കെട്ട് നടത്തുമോയെന്ന് പിന്നീട് തീരുമാനിക്കും. ബുധനാഴ്ചത്തെ കാലാവസ്ഥ അനുസരിച്ചാകും തീരുമാനമെടുക്കുക.
വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നെങ്കിലും കുടമാറ്റത്തിനു ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതിനാലാണു പുലർച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.