കോഴിക്കോട്: കോഴിക്കോട് നഗര പരിസരത്ത് വെടിയുണ്ടകള്‍ കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിനടുത്താണ് ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.
പിസ്റ്റളിലും റൈഫിളിലും ഉപയോഗിക്കാവുന്ന വെടിയുണ്ടകളാണ് ഇവയെന്നാണ് വിവരം. 266 ബുള്ളറ്റുകളോളം ആണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.