ദുബായ്: 29 രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നടത്തും. ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിന് കൂടി വിധേയമാകണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന കൂടി നടത്തണമെന്ന് എയര്‍ലൈന്‍ അധികൃതരെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.