സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ.

0
73

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഷൂട്ടിങ്ങിനെത്തുടർന്ന് ഇന്ന് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അടക്കം അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ. ‘വിലായത്ത് ബുദ്ധ’ അന്തരിച്ച സംവിധായകൻ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകൻ ജയൻ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. പൃഥ്വിരാജ് ‘ഡബിള്‍ മോഹനൻ’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here