ഗുസ്തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു

0
79

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. ബ്രിജ് ബൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിനേജ് ഫോഗട്ട് അടക്കം എട്ട് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

ഏഴ് വനിതാ താരങ്ങൾ ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പരാതിയ്ക്ക് പിന്നാലെ അദ്ദേഹത്തെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങൾ രണ്ട് ദിവസം മുൻപ് ഡൽഹി പോലീസിൽ പരാതി നൽകി. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. എന്നാൽ ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here