ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കും.

0
61

ന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌ക്. ‘ജനസംഖ്യാശാസ്ത്രമാണ് വിധി’ യെന്ന് മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.

ജനസംഖ്യാ കണക്കുകള്‍ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്ത ട്വീറ്റിന് മറുപടിയായി ആയിരുന്നു മസ്‌കിന്റെ ട്വിറ്റ്. ജനസംഖ്യാ റാങ്കിങുകളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.ജനസംഖ്യവര്‍ധനവ് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം പലര്‍ക്കും ഇടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മസ്‌കിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നത്.

ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 28.2 വയസ്സാണ്, അതേസമയം ഒരു ചൈനക്കാരന്റെ ശരാശരി പ്രായം 39 വയസും.ശരാശരി ഇന്ത്യക്കാരന്റെ പ്രായം ശരാശരി ചൈനക്കാരേക്കാള്‍ പത്ത് വയസ്സ് കുറവാണ്. ഇന്ത്യയ്ക്ക് ഗണ്യമായ സമയത്തേക്ക് ഗണ്യമായ തൊഴില്‍ ശക്തി ഉണ്ടായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭാവിയില്‍ രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നായി ഇതിനെ കാണുന്ന വിദഗ്ധരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here