ദിലീപിന്റെ ‘ബാന്ദ്ര’ ടീസർ

0
83

രാമലീലയ്ക്ക് ശേഷം ദിലീപിനെ (Dileep) നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന സിനിമ, പ്രിയ നായിക തമന്നയുടെ ആദ്യ മലയാള ചിത്രം. ‘ബാന്ദ്ര’ക്കായി ടിക്കറ്റ് എടുക്കാൻ പ്രേക്ഷകർക്ക് ഇത്രയും കാര്യങ്ങൾ തന്നെ കൂടുതലാണ്.

പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ത്രസിപ്പിക്കുന്ന ടീസറും എത്തിച്ചേർന്നിരിക്കുന്നു. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്.

ചിത്രീകരണത്തിനിടെ തമന്ന സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം.

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി.എസ്., എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.

LEAVE A REPLY

Please enter your comment!
Please enter your name here