തിരുവനന്തപുരം: തിരുവന്തപുരത്ത് ബസിനുള്ളില്‍ വച്ച് യുവതിയെ ശല്യം ചെയ്ത റിട്ട. ജില്ലാ ജഡ്ജി അറസ്റ്റില്‍.
റിട്ട. ജില്ലാ ജഡ്ജി രാമ ബാബു ആണ് അറസ്റ്റിലായത്.
കിളിമാനൂരില്‍ നിന്നും ബസില്‍ കയറിയ രാമബാബു യുവതിയെ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബസ് കേശവദാസപുരത്ത് എത്തിയപ്പോള്‍ യുവതി ബഹളം വച്ചു. മണ്ണന്തല പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ രാമ ബാബുവിനെ റിമാന്‍ഡ് ചെയ്തു.