കല്ലമ്ബലം: നാവായിക്കുളത്ത് സാമൂഹ്യ വിരുദ്ധര്‍ വാഴകള്‍ നശിപ്പിച്ചു. നാവായിക്കുളം ഐറ്റിന്‍ച്ചിറ തട്ടാന്‍കുന്ന് വീട്ടില്‍ രവീന്ദ്രന്‍പിള്ളയുടെ പുരയിടത്തിലെ 30 ഓളം വാഴകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.
കൃഷി ജീവിത മാര്‍ഗമായി കാണുന്ന രവീന്ദ്രന്‍ പിള്ളയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. കല്ലമ്ബലം പൊലീസില്‍ പരാതി നല്‍കി. സ്കൂള്‍ ആക്രമിച്ചത് ഉള്‍പ്പെടെ അടുത്ത ദിവസങ്ങളിലായി നാവായിക്കുളത്ത് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.