കാഠ്മണ്ഡു : നേപ്പാളിലെ അന്നപൂര്‍ണ കൊടുമുടിയില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്‍ അനുരാഗ് മാലൂവിനെ ( 34 ) ജീവനോടെ കണ്ടെത്തി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. തിങ്കളാഴ്ച അന്നപൂര്‍ണയില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ആറായിരം മീറ്റര്‍ ഉയരത്തിലുള്ള പര്‍വത വിടവിലേക്ക് അനുരാഗ് വീഴുകയായിരന്നു. ഇന്നലെ രാവിലെ വിടവില്‍ 300 മീറ്റര്‍ ആഴത്തിലാണ് അനുരാഗിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. അതേ സമയം, അന്നപൂര്‍ണയുടെ മറ്റൊരു ഭാഗത്ത് കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകയെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 8,091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയാണ്.