നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ്റെ നില അതീവ ഗുരുതരം

0
66

കൊച്ചി: മസ്തിഷ്ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തെ ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here