‘അമ്മേ ഞാൻ പോവാം’, കരഞ്ഞു പറഞ്ഞിട്ടും നിർദ്ദയം മൂന്ന് വയസുകാരിയെ തല്ലിയോടിച്ച് മുത്തശി

0
51

തിരുവനന്തപുരം: വർക്കലയിൽ മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു. വർക്കല കല്ലുമലക്കുന്നിലാണ് സംഭവം. പ്ലേ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് കുട്ടിയെ മുത്തശി തല്ലുന്നതിന്റെ വീഡിയോ അയൽവാസിയായ യുവതിയാണ് മൊബൈലിൽ പകർത്തിയത്. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നാട്ടുകാർ പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. ബാലാവകാശ നിയമ പ്രകാരം പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here