നീര്‍ത്തട വികസന പദ്ധതി: കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.

0
64

പീരുമേട് : പട്ടുമുടി നീര്‍ത്തട വികസന പദ്ധതി ഗുണഭോക്തൃ പൊതുയോഗവും കര്‍ഷകപരിശീലനവും വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മണ്ണിന്റെ ഈര്‍പ്പം തടഞ്ഞു നിറുത്തി പച്ചപ്പ് നിലനിറുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. പീരുമേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെ 9, 17 വാര്‍ഡുകള്‍ ഭാഗികമായി ഉള്‍പ്പെട്ടതാണ് പട്ടുമുടി പദ്ധതി പ്രദേശം.

മണ്ണ് പര്യവേഷണ, മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നബാഡിന്റെ സാമ്ബത്തിക സഹായത്തോടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ണു ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വഴി സുസ്ഥിരമായ കാര്‍ഷിക വികസനവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവുമാണ് നീര്‍ത്തട വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ശശികലദേവി വി.ജി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ആന്റണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുകുമാരി, പീരുമേട് മണ്ണ് സംരക്ഷണ ഓഫീസര്‍ സലീന എം.എം, ഓവര്‍സിയര്‍ ഷംസുദീന്‍ എന്നിവര്‍ പങ്കെടുത്തു. റിട്ട. ഓവര്‍സിയര്‍ കെ.കെ. സുരേഷ് കുമാര്‍ പരിശീലന പരിപാടി നയിച്ചു. നൂറോളം ഗുണഭോക്താക്കള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here