തിരുവനന്തപുരം: ലോര്‍ഡ് ബുദ്ധാ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ .അംബേദ്‌കര്‍ ജയന്തിയും അവാര്‍ഡ് വിതരണവും 14ന് രാവിലെ 10ന് തൈക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്‌ഘാടനം ചെയ്യും.
സൊസൈറ്റി ചെയര്‍മാന്‍ കെ.രാമന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി അംബേദ്കര്‍ സ്‌മാരക പ്രഭാഷണം നടത്തും.മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ വി.ശശി എം.എല്‍.എ ,ഡോ.റോബിന്‍സണ്‍ ഡേവിഡ് ലൂഥര്‍ എന്നിവര്‍ പങ്കെടുക്കും.ചാത്തന്നൂര്‍ ബുദ്ധിസ്റ്റ് സെന്റര്‍ സെക്രട്ടറി സുഭാഷ് പുളിക്കല്‍ സ്വാഗതവും അഡ്വ. ഓമനക്കുട്ടന്‍ നന്ദിയും പറയും.