‘മാരിയമ്മാ’ പാട്ടിന് എസ്ഐയുടെ നൃത്തം;

0
81

ഉത്സവപറമ്പിലെ മൈക്ക് സെറ്റില്‍ മുഴങ്ങിയ ഭക്തിഗാനം കേട്ട് ഡ്യുട്ടി മറന്ന് നൃത്ത ചുവടുകളുമായി പോലീസുകാരന്‍. ഇടുക്കി പൂപ്പാറയിലാണ് സംഭവം.  കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു എസ്ഐയുടെ എല്ലാം മറന്നുള്ള നൃത്തം. ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ്ഐ ഷാജിയും സംഘവും. ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിച്ചു.

 

 

നൃത്തം നീണ്ടു പോയതോടെ, അവസാനം നാട്ടുകാർ എസ് ഐ യെ പിടിച്ചു മാറ്റി. ക്ഷേത്രത്തില്‍ കൂടിനിന്ന ആളുകള്‍ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here