പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ശിക്ഷ ഇന്ന് വിധിക്കും. കേസില്‍ 14 പ്രതികൾ കുറ്റാക്കാരെന്ന് കോടതി വിധിച്ചു. രണ്ടു പ്രതികളെ വെറുതെ വിട്ടു. പ്രതികൾക്കെതിരെ നരഹത്യകുറ്റം തെളിഞ്ഞു. മണ്ണാർക്കാട് പ്രത്യേക കോടതിയാണ് വിധി പറയുക. കൊലപാതകം നടന്ന് 5 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്.
ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, 12,13, 14, 15,16 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. 4, 11 പ്രതികളെ വെറുതെ വിട്ടു.