നേമം: യുവാക്കള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലയിന്‍കീഴ് തഴക്കരക്കോണം കിഴക്കുംകര വീട്ടില്‍ വിജിത്ത് എന്ന 24-കാരനെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മച്ചേല്‍ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. അന്തിയൂര്‍ക്കോണം കല്ലുവിളാകം സ്വദേശി ഹരീഷ് (24), ഇയാളുടെ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നേരെയാണ് പ്രതി ബോംബെറിഞ്ഞത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് തഴക്കരക്കോണം ഭാഗത്തുവെച്ച് യുവാക്കള്‍ക്ക് നേരെ ബോംബെറിയാന്‍ കാരണമായത്. എറിഞ്ഞ ബോംബ് ശരീരത്തില്‍ വീഴാത്തതിനാല്‍ ആര്‍ക്കും പരിക്കില്ല.