പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ : 45,898,590
ആകെ മരണ സംഖ്യ : 1,193,744
📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 48,648 രോഗികൾ, 563 മരണങ്ങൾ
📰✍🏼📰✍🏼കേരളത്തില്‍ ഇന്നലെ 6638 പേര്‍ക്ക് കൂടി കൊവിഡ്-19 , 28 മരണങ്ങളാണ് ഇന്നലെ കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1457 ആയി.5789 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല, രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
📰✍🏼രോഗികള്‍ ജില്ല തിരിച്ച് .
തിരുവനന്തപുരം – 587 .
കൊല്ലം – 482 .
പത്തനംതിട്ട – 163 .
ഇടുക്കി – 76 .
കോട്ടയം – 367 .
ആലപ്പുഴ – 664 .
എറണാകുളം – 674 .
മലപ്പുറം – 761 .
പാലക്കാട് – 482 .
തൃശൂര്‍ – 1096 .
കണ്ണൂര്‍- 341 .
വയനാട് – 90 .
കോഴിക്കോട് – 722 .
കാസര്‍കോട് – 133
📰✍🏼കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി കൂടുതല്‍ ജില്ലകള്‍. എറണാകുളം,ആലപ്പുഴ, പത്തനംതിട്ട,വയനാട്, മലപ്പുറം ജില്ലകളാണ് നിരോധനാജ്ഞ നീട്ടിയത്. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്
📰✍🏼വിവാഹത്തിനായുള്ള മതം മാറ്റത്തെ എതിര്‍ത്ത് അലഹാബാദ് ഹൈക്കോടതി. വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.
📰✍🏼കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം, പി.സി.ജോര്‍ജ് എന്നിവരെ ഉടന്‍ യുഡിഎഫില്‍ എടുക്കില്ലെന്ന് കണ്‍വീനര്‍ എം.എം.ഹസന്‍.
📰✍🏼സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ.
📰✍🏼പാലാ സീറ്റില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി.
📰✍🏼ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും.
📰✍🏼ഇലക്േട്രാണിക് വാണിജ്യകമ്ബനിയായ പേടിഎമ്മിനെയും വന്‍കിട ഇന്റര്‍നെറ്റ് കമ്ബനിയായ ഗൂഗ്ളിനെയും പാര്‍ലമെന്റിെന്റ വ്യക്തിഗത വിവര സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട സംയുക്ത സമിതി ചോദ്യംചെയ്തു. ഇൗ കമ്ബനികളിലെ ചൈനീസ് നിക്ഷേപത്തെപ്പറ്റിയായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍
📰✍🏼സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്നുകൂടി സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു .
📰✍🏼ബീഹാറില്‍ ബിജെപിയുടെ സൗജന്യവാക്സിന്‍ വാഗ്ദാനത്തിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
📰✍🏼 ശബരിമലയില്‍ പ്രതിദിനം 20,000 പേരെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി.
📰✍🏼കോവിഡ് വാക്സിന്‍്റെ വിതരണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്‍്റെ ഭാഗമായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
📰✍🏼ലൈഫ് മിഷന്‍ സിഇഒ യെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്
📰✍🏼എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്.
📰✍🏼തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന ആവശ്യവുമായി പി.സി.ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു
📰✍🏼ബംഗളൂരു ലഹരി മരുന്ന് കേസ് എന്‍ ഐ എ അന്വേഷിക്കുമെന്ന് സൂചന. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ ഐ എ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ
📰✍🏼 വായു മലിനീകരണം രൂക്ഷം: കാറുകളും മറ്റു മോട്ടോര്‍ വാഹനങ്ങളും ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായെന്നു സുപ്രീം കോടതി.
📰✍🏼മയക്കു മരുന്നു കച്ചവടക്കാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.
📰✍🏼വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് അവസാനിക്കും
📰✍🏼തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,608 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,924 രോഗമുക്തരായപ്പോള്‍ 38 പേര്‍ രോഗം ബാധിച്ച് മരിച്ചു.
📰✍🏼ഊരും പേരുമില്ലാതെ പരസ്യ പ്രചാരണങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിലക്ക്. പരസ്യത്തിലും ചുവരെഴുത്തുകളിലും ചുമതലപ്പെട്ട വ്യക്തിയുടെ സ്ഥാനപ്പേര് ചേര്‍ക്കണം
📰✍🏼ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,886 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇന്നലെ മാത്രം 17 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 6676 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
📰✍🏼കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,589 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 8,521 പേര്‍കൂടി രോഗമുക്തരായി . ഇന്നലെ മാത്രം സംസ്ഥാനത്ത് 49 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
📰✍🏼പബ്ലിക് അഫെയേഴ്സ് സെന്റര്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തു. പട്ടികയില്‍ തമിഴ്‌നാടും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം യുപിയാണ് ഏറ്റവും താഴെ.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️പടിഞ്ഞാറന്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കി വന്‍ഭൂകമ്ബം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ്. 22 പേര്‍ മരിച്ചെന്നും 120ലേറെ പേര്‍ക്കു പരുക്കേറ്റെന്നുമാണു പ്രാഥമിക റിപ്പോര്‍ട്ട്.
📰✈️യുഎഇയില്‍ പുതിയതായി 1,172 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു
📰✈️ഹിതപരിശോധനയില്‍ 65 ശതമാനം പേര്‍ അനുകൂലിച്ചതോടെ ന്യൂസിലന്‍ഡില്‍ ദയാവധം നിയമപരമാകുന്നു.
📰✈️ഫ്രാന്‍സിലെ നീസ് നഗരത്തിലെ നോത്രദാം ദേവാലയത്തില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയടക്കം മൂന്നുപേരെ ഭീകരന്‍ കത്തിയുമായി അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
📰✈️റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്‌ഫുട്നിക് 5 ന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം താത്കാലികമായി നിറുത്തിവച്ചു. പല കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് പരീക്ഷണം നിറുത്തിയത്.
📰✈️യൂറോപ്പിലേക്ക് കുടിയേറാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ബോട്ട് തീപിടിച്ച് കടലില്‍ മുങ്ങി 140 പേര്‍ മരിച്ചു. 59 പേരെ രക്ഷപ്പെടുത്തി.
📰✈️തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിവിധ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം 100 ദിവസത്തിനുള്ളില്‍ പാസാക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.
📰✈️സൗദിയില്‍ വിനോദസഞ്ചാര മേഖലയില്‍ 10 വര്‍ഷത്തിനിടെ 10 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ്.
📰✈️റഷ്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.രാജ്യത്ത് ഇതുവരെ 15 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ മരണപ്പെട്ടവരുടെ എണ്ണം 27,301 ആയി
📰✈️സാറ്റലൈറ്റ് കരാര്‍ റദ്ദാക്കിയതിന് ബെംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് 120 കോടി യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി. ഐഎസ്‌ആര്‍ഒ-യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനോടാണ് യു.എസ് കോടതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
🥉🏸🥍⚽🏏🏑🏅
കായിക വാർത്തകൾ
📰🏏 ഐ പി എൽ: പഞ്ചാബിനെ 7 വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി
📰⚽ ഐ എസ് എൽ മത്സരക്രമമായി. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് – മോഹൻ ബഗാൻ പോരാട്ടം
📰⚽19 ദിവസത്തെ കാത്തിരിപ്പിനു ശേഷം റൊണാള്‍ഡോ കോവിഡ് മുക്തനായി.
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ രണ്ടു ഗോളിന് തോൽപ്പിച്ച് വോൾവ്സ്
📰⚽കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ മൂന്നാം കിറ്റ് മഹാമാരിക്കെതിരെ പോരാടുന്ന ധീരര്‍ക്കുള്ള ആദരമായാണ് പുറത്തിറക്കിയിരിക്കുന്നത്
📰⚽ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ വീണ്ടും പരുക്കേറ്റ് കളിക്കളത്തിന് പുറത്ത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കായി കളിക്കുന്ന നെയ്മറിന് തുടയിലെ പേശിക്കാണ് പരുക്കേറ്റത്. സൂചനകള്‍ പ്രകാരം നവംബര്‍ 20-ന് ശേഷമെ നെയ്മര്‍ കളിക്കളത്തില്‍ തിരിച്ചെത്തു.
📰⚽ഗോകുലം കേരളം എഫ്.സി ഘാനക്കാരന്‍ സ്‌ട്രൈക്കര്‍ ഡെന്നിസ് ആന്‍ടവി ആഗയാരെയുമായി കരാറില്‍ എത്തി