ഇന്ത്യൻ വിദ്യാർഥി യുകെയിൽ നദിയിൽ മരിച്ച നിലയിൽ.

0
65

യുകെയിൽ രണ്ടാഴ്ച മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 23കാരനായ മിത്കുമാർ പട്ടേലാണ് മരിച്ചത്. ലണ്ടനിലെ തേംസ് നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. നവംബർ 17 മുതലാണ് മിത്കുമാറിനെ കാണാതായത്.

ഉപരിപഠനത്തിനായി സെപ്റ്റംബർ 17നാണ് മിത്കുമാർ യുകെയിൽ എത്തിയത്. നവംബർ 17 മുതൽ യുവാവിനെ കാണാതാകുകയായിരുന്നു. കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് മേഖലയ്ക്ക് സമീപമുള്ള തേംസ് നദിയിൽനിന്ന് 21നാണ് മെട്രോപോളിറ്റൻ പോലീസ് മൃതദേഹം കണ്ടെത്തിയത്.

യുവാവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മെട്രോപോളിറ്റൻ പോലീസിൻ്റെ നിഗമനം.കർഷക കുടുംബാംഗമായ മിത്കുമാറിൻ്റെ വിയോഗം ബന്ധുക്കളെ ഞെട്ടിച്ചിട്ടുണ്ട്. ബിരുദപഠനത്തിനായി മിത്കുമാർ നവംബർ 20ന് ഷെഫീൽഡിലേക്ക് താമസം മാറിയിരുന്നു.

ഇവിടെ പാർട്ട്ടൈം ജോലിയും ചെയ്തുവരികയായിരുന്നു. പതിവായി നടക്കാനിറങ്ങുന്ന മിത്കുമാർ തിരികെ വരാതായതോടെ ബന്ധുക്കളാണ് യുവാവിനെ കാണാനില്ലെന്ന വിവരം അറിയിച്ചിരുന്നത്.

അതേസമയം മിത്കുമാറിൻ്റെ കുടുംബത്തെ സഹായിക്കാനായി ബന്ധുവായ പാർഥ് പട്ടേലിൻ്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ ധനസഹാരണം തുടങ്ങി.

ഇതുവരെ 4,500 ജിബിപി (4.73 ലക്ഷം രൂപ) ഇവർക്ക് സമാഹരിക്കാനായി. പണം മിത്കുമാറിൻ്റെ കുടുംബത്തിന് സുരക്ഷിതമായി കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടനിൽ മരിച്ച ഇന്ത്യൻ വിദ്യാർഥി മിത്കുമാർ പട്ടേൽ. ചിത്രം: gofundme.com

LEAVE A REPLY

Please enter your comment!
Please enter your name here