ന്യൂഡൽഹി : ലോകത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. രാജ്യത്തെ മരണ നിരക്ക് 2.3 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ രോഗമുക്തി നിരക്ക് 63.45 ശതമാനമായി ഉയർന്നു. മാത്രമല്ല, രാജ്യത്ത് 1.5 കോടി ആർടി പിസിആർ പരിശോധനകളും നടന്നു. ദിനം പ്രതി 3.5 ലക്ഷത്തിലധികം പരിശോധനകളാണ് നടക്കുന്നത്. 10 ലക്ഷം ടെസ്റ്റുകൾ ഒരു ദിവസം എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.