ലക്‌സംബര്‍ഗിനെ ഗോളില്‍ മുക്കി പോര്‍ച്ചുഗല്‍.

0
62

ക്‌സംബര്‍ഗ്‌: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍പ്പന്‍ ഫോം തുടര്‍ന്നപ്പോള്‍ യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ലക്‌സംബര്‍ഗിനെ ഗോളില്‍ മുക്കി പോര്‍ച്ചുഗല്‍.

എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരുവട്ടം വലകുലുക്കിയപ്പോള്‍ ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍.

ഇതോടെ യൂറോകപ്പ് യോഗ്യതയിലെ രണ്ട് മത്സരങ്ങളും പോര്‍ച്ചുഗലിന് ജയിക്കാനായി. ഗ്രൂപ്പ് ജെയില്‍ പോര്‍ച്ചുഗലാണ് മുന്നില്‍. കളി തുടങ്ങി ഒമ്ബതാം മിനുറ്റില്‍ തന്നെയായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ഒമ്ബത് മിനുറ്റ് വരെ ഗോളടിപ്പിക്കാതെ നോക്കിയത് മാത്രം ലക്സംബര്‍ഗിന് ആശ്വസിക്കാം. തുടര്‍ന്നങ്ങോട്ട് ലക്സംബര്‍ഗ് ഗോള്‍മുഖം കിടുകിടാ വിറക്കുകയായിരുന്നു. 31ാം മിനുറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോള്‍. 15ാം മിനുറ്റില്‍ ജാവോ ഫെലിക്‌സ്, 18ാം മിനുറ്റില്‍ ബെര്‍ണാണ്ടോ സില്‍വ കൂടി ലക്ഷ്യം കണ്ടതോടെ ലക്സംബര്‍ഗ് തകര്‍ന്നു.

ആദ്യ പകുതിയില്‍ തന്നെ പോര്‍ച്ചുഗല്‍ നാല് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരായി വന്ന ഓടാവിയായും റാഫേല്‍ ലിയോയും കൂടി ഗോള്‍ നേടിയതോടെ ലക്സംബര്‍ഗ് പതനം പൂര്‍ത്തിയായി. ഇരട്ടഗോളോടെ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ജേഴ്‌സിയിലുള്ള ഗോള്‍ നേട്ടം 122 ആയി. 198 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്. ലിച്ചന്‍സ്റ്റീനെതിരായ ആദ്യ മത്സരത്തിലും റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയിരുന്നു. ആ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.

സൗദി ക്ലബ്ബ് അല്‍നസറിലും മികച്ച ഫോം തുടരുകയാണ് റൊണാള്‍ഡോ. രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകള്‍ നേടിയതോടെ യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ നേടുന്ന ഗോളുകളുടെ എണ്ണം വര്‍ധിപ്പിക്കാനും റൊണാള്‍ഡോക്കായി. നിലവില്‍ ഈ റെക്കോര്‍ഡ് റൊണാള്‍ഡോയുടെ പേരിലാണ്. 37 മത്സരങ്ങളില്‍ നിന്നായി 35 ഗോളുകളാണ് താരം നേടിയത്. ഗോള്‍ വഴങ്ങാതെ തുടരെയുള്ള രണ്ട് വിജയങ്ങളില്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസും സന്തോഷത്തിലാണ്. ബെല്‍ജിയവുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം കഴിഞ്ഞ ജനുവരിയിലാണ് റോബര്‍ട്ടോ പോര്‍ച്ചുഗലിന്റെ പരിശീലക അമരത്ത് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here