പഴം വാങ്ങാന്‍ കടയില്‍ കയറി, ജീവന്‍ തിരികെ പിടിച്ച്‌ പൊലീസുകാര്‍

0
54

ചെറുതുരുത്തി: ആ സമയത്ത് പഴം വാങ്ങാമെന്ന് തോന്നുകയും അല്‍പസമയം നില്‍ക്കേണ്ടി വന്നതും ഒരു ജീവന്‍ രക്ഷിക്കാനുള്ള ഡ്യൂട്ടികൂടി നിര്‍വഹിക്കാനുള്ളതു കൊണ്ടാണെന്ന സംശയത്തിലാണ് ചെറുതുരുത്തി സ്റ്റേഷനിലെ നാലുപൊലീസുകാര്‍.

വ്യാഴാഴ്ച രാവിലെയാണ് സംഭവം.

തളര്‍ന്നുവീണ വയോധികനെ ജീവിതത്തിലേക്ക് വീണ്ടെടുത്തത് ഇവരുടെ ശ്രമമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങുംവഴിയാണ് കലാമണ്ഡലത്തിന് സമീപത്തെ പഴവര്‍ഗ വില്‍പനശാലയിലേക്ക് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹുസൈനാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രങ്കരാജ്, സിവല്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീദീപ്, രതീഷ് എന്നിവര്‍ കയറിയത്.

പഴവര്‍ഗങ്ങള്‍ വാങ്ങുന്നതിനിെടയാണ് നെടുമ്ബുര സ്വദേശിയായ ആലിക്കപറമ്ബില്‍ അബു (62) കടയിലേക്ക് വന്നത്. പെട്ടെന്ന് നേരെ പിറകിലേക്ക് മറിഞ്ഞുവീണു. ഉടന്‍ പൊലീസ് ഓഫിസര്‍മാര്‍ ചേര്‍ന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ അദ്ദേഹത്തെ ഹുസൈനാരും ശ്രീദീപും ചേര്‍ന്ന് സി.പി.ആര്‍ കൊടുക്കാന്‍ തുടങ്ങി.

ഈ സമയത്ത് രങ്കരാജും രതീഷും ചേര്‍ന്ന് പൊലീസ് വാഹനം സമീപംതന്നെ തയാറാക്കി നിര്‍ത്തി. സി.പി.ആര്‍ നല്‍കിയതിനു ശേഷം അദ്ദേഹത്തെ ഉടന്‍ വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കനത്ത ചൂടിനെത്തുടര്‍ന്ന് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണെന്നും തക്കസമയത്തുതന്നെ സി.പി.ആര്‍ നല്‍കിയതിനാല്‍ രക്ഷിക്കാനായെന്നും പരിശോധിച്ച നിംസ് ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു.

വീട്ടുകാരെ വിവരം അറിയിച്ച്‌ അവര്‍ക്കൊപ്പം അല്‍പനേരംകൂടി െചലവഴിച്ചും ആശ്വസിപ്പിച്ചുമാണ് പൊലീസുകാര്‍ മടങ്ങിയത്. നാട്ടുകാരനായ ഖാദറും പൊലീസിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

LEAVE A REPLY

Please enter your comment!
Please enter your name here