യുദ്ധം നീളുന്നു, ആധുനിക വിമാനങ്ങളും മിസൈലുകളും വേഗത്തില്‍ നല്‍കണം: ഇയു നേതാക്കളോട് സെലന്‍സ്കി

0
62
കീവ്: യുദ്ധവിമാനങ്ങളും മിസൈലുകളും അയക്കാന്‍ വൈകുന്നത് യുദ്ധം നീളാന്‍ കാരണമാക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്കി.
ആധുനിക വിമാനങ്ങളും മിസൈലുകളും വേഗത്തില്‍ നല്‍കണമെന്നു ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത സെലന്‍സ്കി ആവശ്യപ്പെട്ടു. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാരും പ്രതിരോധമന്ത്രിമാരും പങ്കെടുത്ത ഉച്ചകോടിയിലാണ് സെലന്‍സ്കി ഇക്കാര്യം പറഞ്ഞത്. യുക്രെയ്നില്‍ സൈനികമുന്നേറ്റം നടക്കുന്ന പ്രദേശം സന്ദര്‍ശിക്കാന്‍ ട്രെയിനില്‍ സഞ്ചരിക്കവേയാണു സെലന്‍സ്കി യോഗത്തില്‍ പങ്കെടുത്തത്. റഷ്യന്‍ അധിനിവേശത്തെ ഫലപ്രദമായി ചെറുക്കാന്‍ യുക്രെയ്ന് അടുത്ത 12 മാസത്തേക്ക് പത്തുലക്ഷം റൗണ്ട് പീരങ്കിയുണ്ടകള്‍ നല്‍കാന്‍ ഉച്ചകോടിയില്‍ യൂറോപ്യന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായി. ഈ ‌തീരുമാനത്തിന് സെലന്‍സ്കി ഇയു നേതാക്കള്‍ക്ക് നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here