കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കാക്കനാട്, പ്രത്യേക സാമ്ബത്തികമേഖല (സെസ്) സ്‌റ്റേഷനുകളുടെ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 25ന് തുടങ്ങും.
കലൂര്‍–കാക്കനാട് പാത രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാകുന്നതോടെ പ്രദേശത്ത് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചുവിടും. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും റൂട്ടുകള്‍ തീരുമാനിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഗതാഗതത്തെ ബാധിക്കാത്ത രീതിയിലാകും ക്രമീകരണം.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷന്‍മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കുവരെ 11.2 കിലോമീറ്ററാണ് രണ്ടാംഘട്ടം. 2200 കോടിയാണ് പദ്ധതിച്ചെലവ്. ആകെ 11 സ്‌റ്റേഷനുകളുണ്ടാകും. കെഎംആര്‍എല്‍ നേരിട്ടാണ് നിര്‍മാണം. വയഡക്‌ട് നിര്‍മാണത്തിനായി പാലാരിവട്ടംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെ സ്ഥലം ഏറ്റെടുക്കല്‍ ഭൂരിഭാഗവും പൂര്‍ത്തിയായി.