ഡൽഹി: ജമ്മു കശ്മീരിൽ 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ.ആഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4G സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്ര സുപ്രീം കോടതിയിൽ അറിയിച്ചു. പ
രീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ നിലവിൽ വന്ന ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ഒരു വര്‍ഷമായി തുടരുകയാണ്. നേരത്തെ 2ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചിരുന്നു.