റേഷനരിക്കടത്ത് കൊലപാതകം ഉൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

0
57

തിരുവനന്തപുരം: റേഷനരിക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം ഉൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതികളായ നാലു പേര്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍. ചെമ്മൻകാല, കല്ലാംപൊറ്റവിള സ്വദേശി ക്ലൈൻ (23), കാപ്പിക്കാട്, മാരായപുരം സ്വദേശി മഹേന്ദ്ര കുമാർ (49), താമരക്കുളം,വാട്ടർ ടാങ്ക് റോഡ് സ്വദേശി കാർത്തിക് സെൽവം (27), തൃപ്പരപ്പ് സ്വദേശി ജഗൻ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ കുലശേഖരം, അരുമന, തിരുവട്ടാർ, മാർത്താണ്ഡം, എന്നീ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം മോഷണകേസിൽ പ്രതികളാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ അരുളപ്പൻ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ ക്ലൈനും മഹേന്ദ്രകുമാറും മുൻപ് റേഷന്‍ അരിക്കടത്ത് കൊലക്കേസിലെ പ്രതികള്‍ ആണ്.

പിടിയിലായവരിൽ നിന്ന് സ്വർണാഭരണങ്ങൾ, 1,000 കിലോ റബ്ബർ ഷീറ്റ്, നാലു വാർപ്പ്, ഉരുളി, കാർ, ബൈക്ക് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. കുലശേഖരം സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here