മുള്ളൻ പന്നിയുടെ ഇറച്ചി വീട്ടിൽ കറിവച്ചുകൊണ്ടിരിക്കവേ ആയുർവേദ ഡോക്ടര്‍ പിടിയില്‍. കൊട്ടാരക്കര-വാളകം- അമ്പലക്കര സ്വദേശി പി. ബാജിയെയാണ് അഞ്ചൽ വനപാലകർ അറസ്റ്റ് ചെയ്തത്. അഞ്ചൽ റേഞ്ച് ഓഫീസർ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഡോക്ടർ ബാജിയുടെ വീട്ടിൽ വനപാലകർ പരിശോധന നടത്തിയത്. ചീനച്ചട്ടിയിൽ മുള്ളൻ പന്നിയിറച്ചി കറിവയ്ക്കുന്നതിനിടെയാണ് വനപാലകർ ഡോക്ടറെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി.