പ്രണയബന്ധം ഉപേക്ഷിക്കാത്തതിനെ തുടര്‍ന്നാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടി സ്ഥിരം ഒരാണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. പിതാവ് പലതവണ വിലക്കിയിട്ടും പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറിയില്ല. ഇതില്‍ പ്രകോപിതനായാണ് ഇന്നലെ രാത്രി പിതാവ് കുട്ടിയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കല്യാണ്‍പൂര്‍ പ്രദേശത്താണ് ഈ ദാരുണ സംഭവം.
കൊലപാതകത്തിന് പിന്നാലെ പിതാവ് തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ പ്രതിയായ പിതാവ് മകളുടെ മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. കൊലപാതകത്തില്‍ അയാള്‍ക്ക് യാതൊരു ഖേദമില്ലായിരുന്നെന്നും പോലീസ് പറയുന്നു. ‘പ്രണയബന്ധത്തില്‍ നിന്ന് മകളെ വിലക്കിയിരിക്കുന്നു, അവള്‍ സമ്മതിച്ചില്ല, എനിക്ക് അവളെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അവള്‍ മറ്റൊരു വഴിക്ക് പോകുന്നു, അപ്പോള്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും?’ എന്നാണ് പിതാവ് ചോദിച്ചത്
കഴിഞ്ഞ 48 മണിക്കൂറിനിടെ കാണ്‍പൂരില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.നേരത്തെ റാവത്പൂര്‍ ഏരിയയിലും മകള്‍ ഗര്‍ഭിണിയാണെന്നും അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കാമുകന്‍ പിതാവിനെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് 15 വയസ്സുള്ള മകളെ അച്ഛന്‍ കൊലപ്പെടുത്തിയിരുന്നു.